പണിമുടക്ക് ശക്തം; സ്വകാര്യ വാഹനങ്ങളും അനുവദിക്കുന്നില്ല

Monday 2 April 2018 11:12 am IST
ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തിനുണ്ട്. വ്യാപാരകളും സമരത്തില്‍ പങ്കുചേര്‍ന്നതോടെ എതാണ്ട് ബന്ദിന്റെ പ്രതീതിയാണ് പലയിടങ്ങളിലും.
"undefined"

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരേ കേരളത്തില്‍ മാത്രം നടക്കുന്ന പണിമുടക്ക് ശക്തം. സ്വകാര്യ വാഹനങ്ങള്‍ പോലും ഓടിക്കാന്‍ അനുവദിക്കുന്നില്ല. പല വാഹനങ്ങളുടെയും ടയറുകളുടെ കാറ്റഴിച്ചു വിട്ടാണ് സമരാ നുകൂലികള്‍ പ്രതിഷേധിക്കുന്നത്.

ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തിനുണ്ട്. വ്യാപാരകളും സമരത്തില്‍ പങ്കുചേര്‍ന്നതോടെ എതാണ്ട് ബന്ദിന്റെ പ്രതീതിയാണ് പലയിടങ്ങളിലും. 

"undefined"
തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്കുശേഷം വന്ന പണമുടക്ക് പൊതുജനങ്ങള്‍ക്ക് വലിയ അസൗകര്യങ്ങളാണുണ്ടാക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ പണിമുടക്കില്‍ ഓട്ടോ-ടാക്സി തൊഴിലാളികള്‍, ബാങ്ക്, ബിഎസ്എന്‍എല്‍, ഇന്‍ഷുറന്‍സ് ജീവനക്കാരും പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.