'മാര്‍ച്ച് ചെയ്‌തോളൂ, ഇങ്ക്വിലാബ് വിളിക്കാന്‍ മറക്കരുത്'

Monday 2 April 2018 11:34 am IST
"undefined"

 

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരേ നടക്കുന്ന കേരള പണിമുടക്കില്‍ രാഷ്ട്രീയമില്ലാത്ത കേരള പത്രപ്രവര്‍ത്തക യൂണിയനും പങ്കെടുക്കുന്നത് വിമര്‍ശിക്കപ്പെടുന്നു. പത്രപ്രവര്‍ത്തക യൂണിയനില്‍ (കെയുഡബ്ല്യുജെ) വിവിധ രാഷ്ട്രീയമുള്ളവരാണ് അംഗങ്ങള്‍. അതിനാല്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളില്‍ സംഘടന പ്രതികരിക്കാറില്ല. കേന്ദ്രത്തിന്റെ തൊഴില്‍ നയത്തിനെതിരേ ഇന്നു നടക്കുന്ന പ്രതിഷേധ പണിമുടക്കില്‍ സംഘടന സജീവിമാണ്. 

അതിനിടെ, കരാര്‍ തൊഴില്‍ വിഷയത്തിലും സേവന വേതന കാര്യങ്ങളിലും സംഘടന കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുന്നയിച്ച് മുന്‍ അംഗം എഴുതിയ ഫേസ്ബുക് പോസ്റ്റ് വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. 

പല പത്ര സ്ഥാപനങ്ങളിലും നടക്കുന്ന പിരിച്ചുവിടലും ശമ്പളം മുടങ്ങലുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിരത്തി എം.എസ്. സനില്‍കുമാറാണ് എഴുതിയത്. സംഘടനയെ കര്‍ശനമായി വിമര്‍ശിക്കുന്ന പോസ്റ്റ് അവസാനിക്കുന്നതിങ്ങനെയാണ്: '' 

എഴുരൂപയ്ക്ക് സൂചി വാങ്ങാന്‍ പണമില്ലാതെ ആശുപത്രിയില്‍ നിന്ന്! ഒളിച്ചുകടക്കേണ്ടി വന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെയും ഭാര്യയുടെയും വേദന നിങ്ങള്‍ക്ക് മനസ്സിലാവില്ല. അത് തൊട്ടറിയണമെങ്കില്‍ ഹൃദയം വേണം. അധികാര കേന്ദ്രങ്ങളുടെ അടിച്ചുതളിക്കുപോകുമ്പോള്‍ നിങ്ങള്‍ക്ക് കൈമോശം വന്നത് സഹപ്രവര്‍ത്തകന്റെ വേദന തൊട്ടറിയാനുള്ള ആ ഹൃദയമാണ്. ഇനി നിങ്ങള്‍ ധീരരായി മാര്‍ച്ച് ചെയ്‌തോളൂ. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കാനും മറക്കരുത്.''

എന്നാല്‍, തൊഴില്‍ പ്രശ്‌നങ്ങളിലും ജീവനക്കാരുടെ വിഷമങ്ങളിലും യൂണിയന്‍ ഇടപെടാറുണ്ടെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.