കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി. ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നിലവിലെ സംവിധാനം അനുസരിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ വ്യക്തതയില്ല. നിലവിലെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണം. അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ സര്‍ക്കാര്‍ അവസരം നല്‍കണമെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: