കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ള ഡിവിഷന് ബെഞ്ചാകും അപ്പീല്‍ പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് ജയരാജന് നല്കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.
മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പി. ജയരാജന് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. വധഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ ജയരാജനാണെന്നു കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: