വിവാഹവേദികളിലെ നൃത്ത-സംഗീത പരിപാടികൾക്കെതിരെ ഫത്വ

Monday 2 April 2018 6:01 pm IST
മുസ്ലീം വിവാഹങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി പാട്ടും നൃത്തവും നടത്തരുതെന്ന് ഫത്വവ. രാജ്യത്തെ ഇസ്ലാമിക് സെമിനാരിയായ ദാരുള്‍ ഉലൂം ദേവ്ബന്ദ് പുതിയ ഫത്വവയുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം വിവാഹങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമായി പാട്ടും നൃത്തവും നടത്തരുതെന്നും ഇത് മതത്തിന് എതിരാണെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഗീതവും നൃത്തവും ചേര്‍ന്ന ഇത്തരം വിവാഹങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്
"undefined"

ന്യൂദല്‍ഹി: മുസ്ലീം വിവാഹങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി പാട്ടും നൃത്തവും നടത്തരുതെന്ന് ഫത്വവ. രാജ്യത്തെ ഇസ്ലാമിക് സെമിനാരിയായ ദാരുള്‍ ഉലൂം ദേവ്ബന്ദ് പുതിയ ഫത്വവയുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം വിവാഹങ്ങളിലെ ആഘോഷങ്ങളുടെ ഭാഗമായി പാട്ടും നൃത്തവും നടത്തരുതെന്നും ഇത് മതത്തിന് എതിരാണെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഗീതവും നൃത്തവും ചേര്‍ന്ന ഇത്തരം വിവാഹങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇത്തരത്തില്‍ നിരവധി ഫത്വവകള്‍ ഈ വര്‍ഷം ദേവ്ബന്ദ് ഖാസികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതും ഇന്‍ഷ്വര്‍ ചെയ്ത വസ്തുവകകള്‍ ലഭിക്കുന്നതും ഇസ്ലാമിന് എതിരാണെന്നായിരുന്നു ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഫത്വവയില്‍ പറഞ്ഞിരുന്നു. 

അടുത്തിടെ സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെയും ഇവര്‍ ഫത്വവ പുറപ്പെടുവിക്കുകയുണ്ടായി. ബുര്‍ഖയും വെയിലും സ്ത്രീകളെ മറ്റുള്ളവരുടെ കണ്ണില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുമെന്നും, എന്നാല്‍ ഡിസൈനര്‍ ബുര്‍ഖകളും ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രങ്ങളും ഒഴിവാക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.

മീററ്റില്‍ ഒരു മത്സരത്തില്‍ പങ്കെടുക്കവെ 15 വയസുള്ള ഒരു പെണ്‍കുട്ടി ഭഗവത് ഗീത ചൊല്ലിയതിനെയും ഈ സംഘടന ശക്തമായി വിമര്‍ശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.