മനോജ് വധം: പി.ജയരാജന്റെ ഹര്‍ജി തള്ളി

Monday 2 April 2018 3:13 pm IST
നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ വിധി വരുന്നതുവരെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
"undefined"

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ വിധി വരുന്നതുവരെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് കേസില്‍ യുഎപിഎ ചുമത്തിയത് എന്നുകാണിച്ചാണ് ജയരാജനടക്കം 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചത്. യുഎപിഎ ചുമത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.