അമേരിക്കയ്ക്ക് തിരിച്ചടി: ചൈന ഇറക്കുമതി തീരുവ കൂട്ടി

Monday 2 April 2018 4:41 pm IST
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി ചൈന. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ചൈന

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടി ചൈന. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ചൈന. വൈന്‍, പന്നിയിറച്ചി എന്നിവയുള്‍പ്പെടെ 128 ഇനങ്ങള്‍ക്ക് 25 ശതമാനം നികുതി കൂട്ടിയിരിക്കുന്നത്.  മാര്‍ച്ചില്‍ ഡൊണാള്‍ഡ് ട്രംപ് സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു. 

ചൈന തീരുവ കൂട്ടിയത് മുന്നൂറു കോടി ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഇറക്കുമതി മേഖലയെ ബാധിക്കും. അമേരിക്ക ഇറക്കുമതിതീരുവ കൂട്ടിയപ്പോള്‍ തങ്ങള്‍ വ്യാപാരയുദ്ധത്തിന് തയ്യാറല്ലെന്നും എന്നാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുന്ന തീരുമാനമുണ്ടായാള്‍ വെറുതെയിരിക്കില്ലെന്നും ചൈന അറിയിച്ചിരുന്നു. വ്യാപാര യുദ്ധങ്ങള്‍ നല്ലതാണെന്നും ചൈനയുടെ യുദ്ധത്തെ മറികടക്കാന്‍ കഴിയുമെന്നും ട്രംപ് മറുപടി പറഞ്ഞിരുന്നു.

അമേരിക്ക ഇറക്കുമതിച്ചുങ്കം കൂട്ടിയ നടപടി 100 കോടി ഡോളറിലധികം വരുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇറക്കുമതി തീരുവ വര്‍ദ്ധനയെ കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.