നിരൂപകയുടെ നിരീക്ഷണത്തില്‍നിന്നും ട്രംപിന്റെ കാലത്തിലേക്ക്‌

Monday 2 April 2018 4:49 pm IST
ഇംഗ്‌ളീഷ് സംസാരിക്കുന്നവരുടെ ലോകത്ത് ഏറ്റവും പ്രശസ്തയായ സാഹിത്യ നിരൂപക മിച്ചിക്കോ കാക്കുട്ടാനി അമേരിക്കന്‍ പ്രസിസഡന്റ് റൊണാള്‍ഡ് ട്രംപിനെക്കുറിച്ചെഴുതാന്‍ ന്യൂ യോര്‍ക്ക് ടൈംസിലെ ആകര്‍ഷകമായ പദവിയില്‍നിന്നും പടിയിറങ്ങുന്നു

ഇംഗ്‌ളീഷ് സംസാരിക്കുന്നവരുടെ ലോകത്ത് ഏറ്റവും പ്രശസ്തയായ സാഹിത്യ നിരൂപക മിച്ചിക്കോ കാക്കുട്ടാനി അമേരിക്കന്‍ പ്രസിസഡന്റ് റൊണാള്‍ഡ് ട്രംപിനെക്കുറിച്ചെഴുതാന്‍ ന്യൂ യോര്‍ക്ക് ടൈംസിലെ  ആകര്‍ഷകമായ പദവിയില്‍നിന്നും പടിയിറങ്ങുന്നു. ട്രംപിന്റെ കാലത്തെ രാഷ്ട്രീയവും സംസ്‌ക്കാരവും എന്ന വിഷയവുമായി ബന്ധപ്പെട്ടായിരിക്കും ഇവരുടെ പുതിയ എഴുത്ത്. എഴുത്തുകാരും ബുദ്ധിജീവികളുമടങ്ങിയ പതിനായിരക്കണക്കിന് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മിച്ചിക്കോ എന്‍ വൈ ടിയുടെ പടികള്‍ ഇറങ്ങുന്നത്.

1979 ലാണ് കാക്കുട്ടാനി ന്യൂയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ടറായി ചേരുന്നത്. സാംസ്‌ക്കാരിക വിഷയമായിരുന്നു അവര്‍ കൈകാര്യം ചെയ്തിരുന്നത്. ഇംഗ്‌ളീഷ് സംസാരിക്കുന്നവര്‍ക്കിടയില്‍ ഏറ്റവും ശക്തയായ സാഹിത്യനിരൂപകയായി കരുതപ്പെടുന്ന ഇവരുടെ പടിയിറക്കം സന്ദേഹത്തോടേയും വിഷമത്തോടേയും കാണുന്നവരുണ്ട്. എന്നാല്‍ താനൊരിക്കലും എഴുത്തു നിര്‍ത്തില്ലെന്നും പക്ഷേ ഇപ്പോള്‍ ട്രംപിന്റെ ഭരണത്തില്‍ രാഷ്ട്രീയവും സംസ്‌ക്കാരവും എങ്ങനെയാണ് കടന്നുപോകുന്നതെന്ന് എഴുതാനാണ് താല്‍പര്യമെന്നും പറയുന്നു. ഇനിയും പുസ്തകങ്ങളെക്കുറിച്ചു നിരൂപണം ചെയ്യുമെന്നും അവര്‍കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ എന്‍ വൈ ടിയോടുള്ള നന്ദിയും സ്‌നേഹവും ട്വിറ്ററില്‍ കുറിച്ചിട്ടുമുണ്ട്.

 കാക്കുട്ടാനിയുടെ തൂലികയില്‍ ദേശീയ അന്തര്‍ദേശീയ പ്രശസ്തിലഭിച്ച നിരവധി എഴുത്തുകാരുണ്ട്.നിരൂപകയുടെ പുതിയ ചുവടുമാറ്റം അവരുടെ പെരുമയ്ക്കു ഇടിവുണ്ടാക്കുമോ എന്നാണ് ഈ എഴുത്തുകാരുടെ ഭയം.പിരിഞ്ഞുപോകുന്ന തങ്ങളുടെ സാഹിത്യനിരൂപയ്ക്ക് ആദരവോടെയുള്ള വാക്കുകളിലൂടെയാണ് പത്രം യാത്രാമൊഴി നല്‍കുന്നത്.പത്രത്തിലും പുസ്തക പ്രേമികളായ വായനക്കാര്‍ക്കും മിച്ചിക്കോ നല്‍കിയ സേവനം മഹത്താണെന്ന് പത്രം ഓര്‍മിക്കുന്നു.വായനക്കാരിലൂടെ രാജ്യത്താകമാനമുള്ള സാഹിത്യ ജീവിതത്തെ ദീര്‍ഘകാലം നയിച്ച 40വര്‍ഷത്തെ പാരമ്പര്യമുള്ള മിച്ചിക്കോയേ പോലെ മറ്റാരും ഉണ്ടാവില്ല എന്നാണ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എഴുതിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.