പിന്തുടരുന്നത് കാലഹരണപ്പെട്ട വിദ്യാഭ്യാസസമ്പ്രദായം: എംഎല്‍എ

Monday 2 April 2018 4:51 pm IST

 

 

പത്തനാപുരം: നാം പിന്‍തുടരുന്നത് കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമാണെന്നും മാറ്റം അനിവാര്യമാണെന്നും കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ.

തലവൂര്‍ ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷിക ആഘോഷവും അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലവൂര്‍ ദേവസ്വം മാനേജര്‍ ബി.സന്തോഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ അഡ്വ. കെ.പ്രകാശ്ബാബു മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം മാനേജര്‍ ആര്‍.വേണുഗോപാല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രമുഖ ആധ്യാത്മിക പ്രഭാഷകന്‍ ഡോ. എം.എം.ബഷീറിനെ ആദരിച്ചു. പിടിഎ പ്രസിഡന്റ് സി.എസ്.സജികുമാര്‍, ഹെഡ്മിസ്ട്രസ് ബി.രമാദേവി, തലവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി ദാസപ്പന്‍, വാര്‍ഡ് മെമ്പര്‍ ദീപ, ദേവസ്വം സെക്രട്ടറി എ.സുരേഷ്‌കുമാര്‍, എസ്.കെ.ബിനുകുമാര്‍, ആര്‍.മഹേശ്വരി, എസ്.പ്രേമലത, സി.എസ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.