കൊറിയ തലവന്‍ കിം ഉന്‍, ഭാര്യയോടൊപ്പം ദക്ഷിണ കൊറിയന്‍ പോപ് സംഗീത നിശയില്‍

Monday 2 April 2018 5:25 pm IST
"undefined"

സിയോള്‍: ഉത്തരകൊറിയ തലവന്‍ കിം ജോങ് ഉന്‍ ഭാര്യ റി സോള്‍ ജുവിനൊപ്പം ദക്ഷിണ കൊറിയയുടെ പോപ് ഗായകരുടെ സംഗീതം കേള്‍ക്കാനെത്തി. ഉത്തരകൊറിയ തലസ്ഥാനമായ പ്യോങ്‌യാങ്ങിലാരുന്നു പരിപാടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമായി പത്തുവര്‍ഷത്തിനു ശേഷം ഇതാദ്യമാണ്. 

കെ-പോപ് ഗായകരുടെ പാട്ടിനൊത്ത് ഉന്‍ കൈയടിക്കുകയും താളം പിടിക്കുകയും ചെയ്യുന്നതു കാണാമായിരുന്നു. ഗായകരുമായി ഉന്‍ സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്യുന്ന ചിത്രം കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. 

"undefined"

സ്വേച്ഛാധിപതിയെന്നും ക്രൂരനെന്നും യുദ്ധക്കൊതിയനെന്നും മറ്റുമുള്ള കുപ്രസിദ്ധികള്‍ മറികടക്കാന്‍ ഉന്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങളാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറാകുന്നു, അണുബോംബ് നിര്‍മ്മാണം ഉപേക്ഷിക്കാന്‍ തയാറെന്ന് അറിയിക്കുന്നു, അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് തയാറാകുന്നു, തുടങ്ങിയ നീക്കങ്ങള്‍ അതിന്റെ ഭാഗമായാണ് കാണുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.