ക്ലാസില്‍ ഒന്നാമതെത്തിയില്ല: പെണ്‍കുട്ടി സ്വയം വെടിവെച്ച് മരിച്ചു

Tuesday 3 April 2018 2:40 am IST
"undefined"

ഹരിയാന: ക്ലാസില്‍ ഒന്നാമതെത്താന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് പതിനൊന്നാം ക്ലാസുകാരി സ്വയം വെടിവെച്ച് മരിച്ചു. ഹരിയാനയിലെ ഇന്‍ഡസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അച്ഛന്റെ തോക്കുപയോഗിച്ച് സ്വയം വെടിവെച്ചത്. ശനിയാഴ്ച പരീക്ഷാഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം ലഭിക്കാഞ്ഞതാണ് ആത്മഹത്യാ കാരണം എന്ന് ഡിഎസ്പി സുനില്‍ കുമാര്‍ പറഞ്ഞു.

അച്ഛന്‍ വേദ്പാലാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ പെണ്‍കുട്ടിയെ  കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് മരിക്കാന്‍ ഉപയേഗിച്ച കൈത്തോക്കും കണ്ടെത്തി. ഗ്രാമത്തലവന്റെ മൂന്ന് മക്കളില്‍ മൂത്തവളായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.