മംഗളൂരു രാജ്യത്തെ വൃത്തിയുള്ള വിമാനത്താവളം

Tuesday 3 April 2018 2:55 am IST
"undefined"

ന്യൂദല്‍ഹി: ഇന്ത്യയിലെ വൃത്തിയുള്ള വിമാനത്താവളം എന്ന പദവിക്ക് മംഗളൂരു രാജ്യാന്തര വിമാനത്താവളം അര്‍ഹമായി. രാജ്യത്തെ 53 വിമാനത്താവളങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ സര്‍വെയിലാണ് വൃത്തിയുള്ള വിമാനത്താവളമായി  മാംഗളൂരു രാജ്യാന്തര വിമാനത്താവളത്തെ കണ്ടെത്തിയത്. 23-മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എയര്‍പോര്‍ട്ട് അതോറിറ്റി വൃത്തിയുള്ള വിമാനത്താവളത്തിന്റെ പേര് പുറത്തുവിട്ടത്.

വിമാനത്താവള ടെര്‍മിനല്‍, പാര്‍ക്കിങ് ഏരിയ, ടോയ്‌ലറ്റ്, കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍, വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍, കസ്റ്റമര്‍ ലോഞ്ച് എന്നിവ പരിശോധിച്ചാണ് വൃത്തിയുള്ളവ കണ്ടെത്തിയത്. പുരസ്‌കാരം മംഗളൂരു വിമാനത്താവളം ഡയറക്ടര്‍ വി.വി റാവു സ്വീകരിച്ചു. ദുര്‍ഗ ഫസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മംഗളൂരു വിമാനത്താവളത്തിന്റെ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.