കോട്ടയം: സ്കൂള്‍ അധികൃതര്‍ മകനെ മാനസികമായി പീഡിപ്പിച്ചതായി പാമ്പാടി ക്രോസ്റോഡ് പബ്ലിക്ക് സ്കൂളിലെ ആത്മഹത്യ ചെയ്ത വിദ്യര്‍ത്ഥിയുടെ അച്ഛന് ഈപ്പന് വര്‍ഗ്ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
പത്താം ക്ലാസില്‍ നൂറുശതമാനം വിജയം ഉറപ്പിക്കാന്‍ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ബിന്റോ വര്‍ഗ്ഗീസിനെ തോല്‍പ്പിക്കുകയായിരുന്നു. ഇതില്‍ മനം നൊന്ത് ബിന്റോ കഴിഞ്ഞ ദിവസം വീടിന്റെ കോവണിപ്പടിയില്‍ ആത്മഹത്യ ചെയ്തു. ചില വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞ ബിന്റോയെ നൂറുശതമാനം വിജയത്തിനായി തോല്‍പ്പിച്ചെന്നും ടിസി വാങ്ങി മറ്റ് ഏതെങ്കിലും സ്കൂളില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായും ബിന്റോയുടെ അച്ഛന് പറഞ്ഞു.
ഈ മാനസിക സമ്മര്‍ദ്ദം മൂലമാണ് മകന് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തോല്‍പ്പിക്കാന്‍ തീരുമാനമെടുത്തില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. പാമ്പാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: