അരങ്ങം ഹിന്ദുമേള ഏപ്രില്‍ 6 മുതല്‍

Monday 2 April 2018 7:38 pm IST

 

ആലക്കോട്: പന്ത്രണ്ടാമത് അരങ്ങം ഹിന്ദുമേള 6, 7, 8 തീയ്യതികളില്‍ അരങ്ങം മഹാദേവക്ഷേത്ര മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ പിആര്‍ രാമവര്‍മ്മരാജ നഗറില്‍ നടക്കും. ഇതോടനുബന്ധിച്ച് രാജാ സ്മൃതിയാത്ര, ദീപപ്രയാണം, അനുഗ്രഹ പ്രഭാഷണം, ആതിരയരങ്ങ്, സ്ത്രീശക്തിസംഗമം, വിവേകാനന്ദ ദര്‍ശനം, ആദ്ധ്യാത്മിക സദസ്സ്, അനുഷ്ഠാനം, രാജാ അനുസ്മരണം, പ്രഭാഷണങ്ങള്‍, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ നടക്കും.

6 ന് വൈകുന്നേരം 5 മണിക്ക് ഹിന്ദുമേള വിളംബരം ചെയ്തുകൊണ്ട് പി.ആര്‍.രാമവര്‍മ്മരാജയുടെ ഛായാചിത്രം വഹിച്ചുകൊണ്ട് രാജ സ്മൃതിയാത്ര നടക്കും. ആലക്കോട് മുത്തപ്പന്‍ ദേവസ്ഥാനത്ത് നിന്നും സമ്മേളന നഗരിയിലേക്കാണ് വിളംബര ജാഥ. 6 ന് അരങ്ങം  മഹാദേവ ക്ഷേത്രത്തില്‍ നിന്നും സമ്മേളന വേദിയിലേക്ക് ദീപപ്രയാണം, പതാകയുയര്‍ത്തല്‍, തുടര്‍ന്ന് ഉദ്ഘാടന സദസ്സ് എന്നിവ നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ വി.പി.ദാസന്റെ അധ്യക്ഷതയില്‍ അമൃതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഹിന്ദുമേള ഉദ്ഘാടനം ചെയ്യും. അജിത്ത് രാമവര്‍മ്മ, എം.ജി.രാമകൃഷ്ണന്‍, സി.കെ.ജി.മാസ്റ്റര്‍, സി.വിജയമ്മ ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഭജന്‍ സന്ധ്യ, രാത്രി 8.30 മുതല്‍ ഡാന്‍സ്, കഥാപ്രസംഗം എന്നിവ നടക്കും.

7 ന് രാവിലെ 9 മണിക്ക് നാരീയണീയ പാരായണം, 10 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ഓളം ടീമുകള്‍ പങ്കെടുക്കുന്ന തിരുവാതിരക്കളി മത്സരം, 1.45 ന് രാമവര്‍മ്മരാജ വിദ്യാനികേതന്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. ഉച്ചക്ക് ശേഷം 2.45 ന് നടക്കുന്ന സ്ത്രീശക്തിസംഗമം ജനാധിപത്യ രാഷ്ട്രീയസഭ അധ്യക്ഷ സി.കെ.ജാനു ഉദ്ഘാടനം ചെയ്യും. ആലക്കോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സീത ഗോപാലന്‍ അധ്യക്ഷത വഹിക്കും. കൊട്ടാരം ഇല്ലം ജയരാമന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രബാലതാരം അജിന്‍ ഷാജിയെ ചടങ്ങല്‍ ആദരിക്കും. 

വൈകുന്നേരം 4.45 ന് നടക്കുന്ന പിആര്‍ രമവര്‍മ്മരാജ അനുസ്മരണ സദസ്സില്‍ വെള്ളാട് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.എന്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡോ.പ്രിയദര്‍ശന്‍ലാല്‍ പ്രഭാഷണം നടത്തും. 6 മണിക്ക് നടക്കുന്ന പ്രഭാഷണസദസ്സില്‍ കാ ഭാ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. രഞ്ജു ആര്‍ നായര്‍ അധ്യക്ഷത വഹിക്കും. വെള്ളാട്  ശ്രീമഹാദേവക്ഷേത്ര സനാതനധര്‍മ്മപാഠശാലയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. 

8 ന് രാവിലെ 8 മണി മുതല്‍ നാരായണീയ പാരായണം നടക്കും. 9.30 ന് നടക്കുന്ന ആധ്യാത്മിക സദസ്സ് സ്വാമി സാധു വിനോദന്‍ ഉദ്ഘാടനം ചെയ്യും. എം.പി.പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. ആചാര്യ എം.ആര്‍.രാജേഷ് മുഖ്യപ്രഭാഷണം നടത്തും. കാനപ്രം കേശവന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിക്കും. ഉച്ചക്ക് ശേഷം 2.30 ന് അനുഷ്ഠാന കലാരംഗത്തെ അനുഗ്രഹീത കലാകാരന്‍മാരെ പ്രൊഫ.ഡോ.ലിസി മാത്യു ആദരിക്കും. കെ.കെ.ജയാനന്ദന്‍ അധ്യക്ഷത വഹിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്രസംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്യും. അജിത്ത് രാമവര്‍മ്മ അധ്യക്ഷത വഹിക്കും. പി.പി.മുകുന്ദന്‍ മുഖ്യാതിഥിയാകും. രണ്ടാമത് പി.ആര്‍ രാമവര്‍മ്മരാജ സ്മാരക ഹിന്ദുമേള പുരസ്‌കാരം പി.പി.മുകുന്ദന് ചടങ്ങില്‍ സമ്മാനിക്കും. ഒ.എസ്.സതീഷ് മുഖ്യപ്രഭാഷണം നടത്തും. വി.പി.ദാസന്‍ പ്രമുഖരെ ആദരിക്കും. തുടര്‍ന്ന് സംഗീതനിശ നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.