20 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

Tuesday 3 April 2018 2:51 am IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍  നിര്‍ദ്ദേശം നല്‍കി. അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ ഇന്നു മുതല്‍ 17 വരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാം.

വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍.  തിരുവനന്തപുരം- വിളപ്പില്‍ - കരുവിലാഞ്ചി, പത്തനംതിട്ട-  മല്ലപ്പുഴശ്ശേരി-ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി-ഓന്തേക്കാട്,  മല്ലപ്പുഴശ്ശേരി-കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി- കരിങ്കുറ്റി, പന്തളം  തെക്കേകര- പൊങ്ങലടി,       ആലപ്പുഴ- എടത്വാ- പാണ്ടങ്കരി, എറണാകുളം- പള്ളിപ്പുറം- സാമൂഹ്യ സേവാ സംഘം, മലപ്പുറം- പോത്തുകല്ല്- പോത്തുകല്ല്,   കോഴിക്കോട്- ഉള്ള്യേരി-പുത്തഞ്ചേരി, കണ്ണൂര്‍- ഉളിക്കല്‍- കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി- ധര്‍മ്മക്കിണര്‍.

കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട,  ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല, പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ്,  മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം, കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി,  കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ആട്ട്യാലം,   കൊല്ലം ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്, കല്ലുവാതുക്കല്‍, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക്ഞ്ചായത്തിലെ കോട്ടായ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.