വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി കൈമാറ്റം: അന്വേഷണം നടത്തണമെന്നു യുവമോര്‍ച്ച

Tuesday 3 April 2018 3:25 am IST
"undefined"

റവന്യൂ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ മന്ത്രിയുടെ കോലം കത്തിക്കുന്നു

തിരുവനന്തപുരം: വയനാട്ടിലെ എല്ലാ സര്‍ക്കാര്‍ ഭൂമികൈമാറ്റങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വയനാട്ടില്‍ മിച്ചഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ സിപിഐ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി കളക്ടറും ശ്രമിച്ചത് കേരളത്തില്‍ ഭൂമാഫിയയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായി നിലപാടെടുത്ത സിപിഐ തങ്ങളുടെ ജില്ലാ സെക്രട്ടറിയും തങ്ങളുടെ മന്ത്രി കൈകാര്യം ചെയ്യുന്ന റവന്യു വകുപ്പും ചേര്‍ന്ന് നടത്തിയ ഈ തട്ടിപ്പിനെതിരെ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നും അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കാനം രാജേന്ദ്രന്റെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയേറ്റിനു മുമ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റവന്യു മന്ത്രിയുടെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് ജെ. ആര്‍. അനുരാജ്, ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണിക്കണ്ണന്‍, അഖില്‍, വിഞ്ചിത്, ശ്രീലാല്‍, മഞ്ജിത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.