തോട്ടപ്പള്ളി: ഒറ്റപ്പന ഭാഗത്ത് ദേശീയപാതയുടെ അലൈന്മെന്റ് മാറ്റാനുള്ള നീക്കം വിവാദമാകുന്നു. ദേശീയപാതയുടെ വികസനം നടക്കമ്പോള്‍ നിലവിലെ പാതയുടെ പടിഞ്ഞാറു ഭാഗത്തുനിന്നും സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. ഇവിടങ്ങളില്‍ ദേശീയപാതയും കടലും തമ്മില്‍ ഏതാനും മീറ്ററുകളുടെ അകലം മാത്രമേയുള്ളൂ. അതിനാല്‍ നിലവിലെ ദേശീയപാതയുടെ കിഴക്കുഭാഗത്താണ് സ്ഥലം അളന്നുതിരിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തുനിന്ന് ഭൂമി ഏറ്റെടുക്കുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. റോഡിനു കിഴക്കുഭാഗത്തെ ഒരു ആരാധനാലയം സംരക്ഷിക്കാനാണ് അലൈന്മെന്റ് മാറ്റുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: