ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

Tuesday 3 April 2018 1:02 am IST


ആലപ്പുഴ: നഗരത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നടപടി വാര്‍ഡ് അടിസ്ഥാനത്തില്‍ തുടരുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണു സമയം. കാര്‍ഡില്‍ അംഗമായ ആള്‍ സ്മാര്‍ട് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 30 രൂപ എന്നിവയുമായി നിശ്ചിത കേന്ദ്രങ്ങളില്‍ എത്തണം. ഇന്ന് പൂന്തോപ്പ് വാര്‍ഡ് ഗവ.യുപി സ്‌കൂള്‍, മുല്ലാത്ത് വാര്‍ഡ് നൂറുല്‍ഹൂദ മദ്രസ ഹാള്‍, പള്ളാത്തുരുത്തി വാര്‍ഡ്ജനഹിത യുവജന വായനശാല, ഗുരുമന്ദിരം വാര്‍ഡ്കലോപാസന വായനശാല. നാലിനു വലിയകുളം വാര്‍ഡ് ടിഎംഎ ഹാള്‍, ചാത്തനാട് ത്രിവേണി വായനശാല, തിരുമലഇഡിഎല്‍പി സ്‌കൂള്‍, ജില്ലാ കോടതി ശ്രീനാരായണ യുവജന വായനശാല. അഞ്ചിനു കൈതവന വാര്‍ഡ് കൗണ്‍സിലറുടെ വസതി, കൊമ്മാടി വാര്‍ഡ്‌കൊമ്മാടി വായനശാല, നെഹ്‌റുട്രോഫി എസ്എന്‍ഡിപി ഹാള്‍, കാഞ്ഞിരംചിറ വാര്‍ഡ് ജവാഹര്‍ വായനശാല. ആറിനു മംഗലംനവോദയം വായനശാല, അവലൂക്കുന്ന് വാര്‍ഡ് കൈചൂണ്ടി സിഡിഎസ് ഓഫിസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.