അമ്പലപ്പുഴ ക്ഷേത്രത്തില്‍ മതപാഠശാല തുടങ്ങി

Tuesday 3 April 2018 1:03 am IST


അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ പാര്‍ത്ഥസാരഥി ഗീതാപഠന മതപാഠശാലയുടേയും വഴിപാട് രസീത് കൗണ്ടറിന്റേയും ഉദ്ഘാടനം നടത്തി. മത പാഠശാല എസ്‌കെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശശികലാധരന്‍ വെള്ളാപ്പള്ളിയും വഴിപാട് രസീത് കൗണ്ടര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കര്‍ദാസും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
  ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷനായി. ദേവസ്വം ബോര്‍ഡ് ക്ഷേത്ര കലാപീഠം ഡയറക്ടര്‍ അമ്പലപ്പുഴ ഗോപകുമാര്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ കെ. ഗോപാലകൃഷ്ണന്‍, സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, മതപാഠശാല അദ്ധ്യാപകന്‍ കെ. ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബി. ശ്രീകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശിവരാജന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.