കര്‍ഷകരക്ഷാ മാര്‍ച്ച് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍സിന്‍ഹ ഉദ്ഘാടനം ചെയ്യും

Monday 2 April 2018 8:37 pm IST

 

കണ്ണൂര്‍: 'കീഴടങ്ങില്ല കീഴാറ്റൂര്‍' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് നയിക്കുന്ന കര്‍ഷകരക്ഷാമാര്‍ച്ച് ബിജെപി അഖിലേന്ത്യാ സെക്രട്ടറിയും നന്ദിഗ്രാം സമരനായകനുമായ രാഹുല്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ വയലില്‍ ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച് വൈകുന്നേരം 6 മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും നടനുമായ ജി.സുരേഷ്‌കുമാര്‍, സിനിമാസംവിധായകന്‍ അലിഅക്ബര്‍, സിനിമാതാരം മേനകസുരേഷ്, പുരോഗമനകലാസാഹിത്യസംഘം മുന്‍ സംസ്ഥാനസമിതി അംഗവും കവിയുമായ കല്ലറ അജയന്‍, കവി മുരളി വെള്ളിതുരുത്തി. പരിസ്ഥിതി വിദഗ്ദരായ ഡോ.സി.എം.ജോയി, ഡോ.ഇന്ദുചൂഢന്‍ തുടങ്ങിയവരും ബിജെപിസംസ്ഥാന നേതാക്കളായ എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കെ.പി.ശ്രീശന്‍മാസ്റ്റര്‍, എന്‍.ശിവരാജന്‍, പ്രമീള സി നായ്ക്ക്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, അഡ്വ:പി.സുധീര്‍, പുഞ്ചക്കരി സുരേന്ദ്രന്‍, പി.ആര്‍.മുരളീധരന്‍, കെ.രഞ്ജിത്ത്, വി.വി.രാജന്‍, ജിനചന്ദ്രന്‍മാസ്റ്റര്‍, വി.കെ.സജീവന്‍, പി.സത്യപ്രകാശ്, തുടങ്ങിയവര്‍ മാര്‍ച്ചില്‍ അണിചേരും. കണ്ണൂര്‍ജില്ലയിലെ ആയിരക്കണക്കിന് വരുന്ന പരിസ്ഥിതി-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിചേരും.

 പ്രവര്‍ത്തകരെയും കൊണ്ടുവരുന്ന വലിയ വാഹനങ്ങള്‍ തളിപ്പറമ്പ് ബസ് സ്റ്റാന്റിനടുത്ത് കീഴാറ്റൂരിലേക്ക് പോകുന്ന റോഡില്‍ പ്രവര്‍ത്തകരെ ഇറക്കുക. ചെറുവാഹനങ്ങളില്‍ വരുന്ന പ്രവര്‍ത്തകരെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള റോഡിലൂടെ വന്ന് കീഴാറ്റൂരിലിറക്കി വളണ്ടിയര്‍മാരുടെ നിര്‍ദ്ദേശാനുസരണം വാഹനങ്ങള്‍ തിരികെ പോയി കണ്ണൂരില്‍ പാര്‍ക്ക് ചെയ്യണമെന്നും ബിജെപി ജില്ലാ കമ്മറ്റിയോഫീസില്‍ നിന്നും അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.