'കീഴടങ്ങില്ല കീഴാറ്റൂര്‍' : ബിജെപി മാര്‍ച്ച് ഇന്ന്

Tuesday 3 April 2018 3:50 am IST

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ ഏക്കര്‍ കണക്കിന് വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് 'കീഴടങ്ങില്ല കീഴാറ്റൂര്‍' എന്ന പേരില്‍ കര്‍ഷകരക്ഷാ മാര്‍ച്ച് നടത്തും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് മാര്‍ച്ച് നയിക്കും. ബിജെപിയുടേയും പോഷക സംഘടനകളുടേയും ദേശീയ-സംസ്ഥാന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരക്കും.

ബംഗാളിലെ നന്ദിഗ്രാമില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വയല്‍ ഏറ്റെടുക്കുന്നതിനെതിരെ നടന്ന കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഹുല്‍ സിന്‍ഹ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കീഴാറ്റൂരിലെത്തും. രാവിലെ 9 മണിക്ക് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് നടത്തുന്ന കര്‍ഷകരക്ഷാ മാര്‍ച്ച് ബിജെപി ദേശീയ സെക്രട്ടറികൂടിയായ  രാഹുല്‍ സിന്‍ഹ അഭിസംബോധന ചെയ്യും. വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.