ജവഹര്‍ സ്റ്റേഡിയം കളിക്ക് ഉപയുക്തമാക്കണം

Monday 2 April 2018 8:49 pm IST

 

കണ്ണൂര്‍: ഫുട്‌ബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കണ്ണൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഉപയുക്തമാക്കണമെന്ന് സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ട്രസ്റ്റ് വാര്‍ഷിജ ജനറല്‍ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞകാലങ്ങളില്‍ വിവിധ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാവുകയും വിവിധ കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് നിരവധി പ്രതിഭാധനന്‍മാരെ സംഭാവന ചെയ്യാന്‍ മുഖ്യപങ്ക് വഹിച്ച ജവഹര്‍ സ്റ്റേഡിയം ഇന്ന് ശോചനീയാവസ്ഥയിലാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ സ്റ്റേഡിയം നവീകരിച്ച് കളിക്ക് ഉപയുക്തമാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരനപടികളിലേക്ക് നീങ്ങുവാന്‍ വാര്‍ഷിക ജനറല്‍ബോഡിയോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പി.വി.സുമന്‍-ചെയര്‍മാന്‍, എം.പി.അശോകന്‍, പി.രാജീവന്‍, സുധീഷ് പാമ്പന്‍-വൈസ് ചെയര്‍മാന്‍മാര്‍, ടി.ഗിരിധരന്‍-ജനറല്‍ സെക്രട്ടറി, രമേശന്‍, ഷാജി, മെഹറൂഫ്-ജോയിന്റ് സെക്രട്ടറിമാര്‍, സുന്ദര്‍ബാബു-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.