പൊതുപണിമുടക്ക് രാഷ്ട്രീയ പ്രേരിതം: ബിഎംഎസ്

Monday 2 April 2018 8:49 pm IST

 

കണ്ണൂര്‍: കേരളത്തിലെ കരാര്‍ തൊഴിലാളി നിയമഭേദഗതി കൊണ്ടുവന്നത് 2005 ലെ ഉമ്മന്‍ചാണ്ടിയായതിനാല്‍ ഈ നിയമത്തിനെതിരെ കേരളത്തില്‍ മാത്രം പണിമുടക്ക് നടത്തുന്ന ഇടത്-വലത് മുന്നണികളുടെ തണലില്‍ പ്രവര്‍ത്തിക്കുന്ന സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ അവരുടെ രാഷ്ട്രീയ നേതൃത്വത്തോടാണ് സമരം പ്രഖ്യാപിക്കേണ്ടതെന്ന് ബിഎംഎസ് സംസ്ഥാന വി.വി.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനമെടുത്ത് 2005 ലെ ഈ നിയമം ഭേദഗതി ചെയ്യുകയാണ് വേണ്ടത്. പകരം പണിമുടക്ക് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്  ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ പ്രസിഡണ്ട് പ്രമോദ് കാളിയത്ത് അധ്യക്ഷത വഹിച്ചു. സി.വി.തമ്പാന്‍, എ.വേണുഗോപാലന്‍, കെ.കെ.ശ്രീജിത്ത്, ജ്യോതിര്‍മനോജ്, എം.ബാലന്‍, പി.കൃഷ്ണന്‍, കെ.രാജന്‍, പി.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.