കുറ്റിയാട്ടൂര്‍ ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാനയജ്ഞത്തിന് തുടക്കമായി

Monday 2 April 2018 8:49 pm IST

 

മയ്യില്‍: കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതനില്‍ നടക്കുന്ന നാലാമത് സമ്പൂര്‍ണ്ണ ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാനയജ്ഞത്തിന് ഭക്തിനിര്‍ഭരമായ തുടക്കം.

കുറ്റിയാട്ടൂര്‍ ശിവക്ഷേത്ര പരിസരത്ത് നിന്നും യജ്ഞാചാര്യന്‍മാരെ പൂര്‍ണ്ണകുംഭം നല്‍കി യജ്ഞശാലയിലേക്ക് സ്വീകരിച്ചു. വിശ്വംഭരന്‍ ദീപപ്രോജ്വലനം നടത്തിയ ചടങ്ങില്‍ യജ്ഞാചാര്യന്‍ സംപൂജ്യ സ്വാമി വേദാനന്ദ സരസ്വതി ധ്വജാ രോഹണം നടത്തി. ശ്രീ ശങ്കര വിദ്യാനികേതന്‍ വിദ്യാലയ സമിതി അദ്ധ്യക്ഷന്‍ കെ.ഗോവിന്ദന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ മുന്‍ ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ ഏഴിക്കോട് കൃഷണദാസ് നമ്പൂതിരിപ്പാട് ഉദ്ഘാട കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംപൂജ്യ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണവും അനുഗ്രഹഭാഷണവും നടത്തി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന ജോ: സെക്രട്ടറി യു.പി.സന്തോഷ്, വിദ്യാനികേന്‍ ജില്ലാ ശിശുവാടിക പ്രമുഖ് പ്രമോദ് കുന്നാവ്, ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാന്നൂര്‍, കേണല്‍.വി.ജയരാജ്, സുഭാഷ് സോപാനം, കെ.പത്മനാഭന്‍ മാസ്റ്റര്‍, പി.വി.അച്യുതാനന്ദന്‍, പ്രീതി രാമപുരം തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി.രാധാകൃഷ്ണന്‍ സ്വാഗതവും കെ.കെ.നാരായണന്‍ നന്ദിയും പറഞ്ഞു. സമ്പൂര്‍ണ്ണ ശ്രീമദ് ഭഗവത്ഗീത ജ്ഞാനയജ്ഞം  8 ന് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.