ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വിദ്യാഭ്യാസം: ഡോ. പി.എസ്. ശ്രീകല

Monday 2 April 2018 8:50 pm IST

 

കണ്ണൂര്‍: സംസ്ഥാനത്തെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്നതാണെന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന സാമൂഹിക സാക്ഷരതാ പദ്ധതി സമഗ്രയുമായി ബന്ധപ്പെട്ട് കോളയാട് പഞ്ചായത്തിലെ മണ്ഡപം കോളനിയിലെ ആദിവാസി പഠിതാക്കളോട് സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാഭ്യാസത്തിലൂടെ ചൂഷണത്തിനും തൊഴിലില്ലായ്മയ്ക്കും മാത്രമല്ല, മദ്യപാനം പോലുള്ള ശീലങ്ങളിലും മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. കണ്ണവം വിദ്യാകേന്ദ്രം, ന്യൂമാഹി വികസന കേന്ദ്രം എന്നിവയും സന്ദര്‍ശിച്ചു.

ജില്ലയിലെ കോളയാട്, പേരാവൂര്‍, പടിയൂര്‍, ആറളം, നടുവില്‍ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രേരക്മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. സാക്ഷരതാ മിഷന്‍ ഡയറക്ടറോടൊപ്പം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍, നോഡല്‍ പ്രേരക് റീത്ത എന്നിവരുമുണ്ടായിരുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.