പയ്യന്നൂരില്‍ പുതിയ കോടതിസമുച്ചയം നിര്‍മ്മിക്കുന്നു

Monday 2 April 2018 8:54 pm IST

 

പയ്യന്നൂര്‍: ചോര്‍ച്ചയുള്ള കെട്ടിടങ്ങള്‍ക്കും നിന്നുതിരിയാനിടമില്ലാത്ത ഇടുങ്ങിയ മുറികള്‍ക്കും പകരമായി പയ്യന്നൂരില്‍ പുതിയ കോടതിസമുച്ചയം വരുന്നു. 14 കോടി രൂപ ചെലവിലാണ് പുതിയ കോടതി കോടതിസമുച്ചയം സ്ഥാപിക്കുന്നത്. ഇതിനുള്ള ഭരണാനുമതി ലഭിച്ചതായി സി.കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ അഞ്ചു നില കെട്ടിടമാണ് നിര്‍മിക്കുക. ഒന്നാം നിലയില്‍ മജിസ്‌ട്രേറ്റ് കോടതി, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, രണ്ടാം നിലയില്‍ മുന്‍സിഫ് കോടതി, മൂന്നാം നിലയില്‍ ജില്ലാ നിലവാരത്തിലുള്ള സ്‌പെഷല്‍ കോടതി, നാലാം നിലയില്‍ റെക്കോര്‍ഡ് റൂം, അഞ്ചാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിങ്ങനെയായിരിക്കും പുതിയ കെട്ടിടം.

49012 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ അഡ്വക്കറ്റ് ഹാള്‍, ലേഡി അഡ്വക്കറ്റ് ഹാള്‍, മീഡിയേഷന്‍ റൂം, പോലീസ് ഡ്രസിംഗ് റൂം, ക്ലര്‍ക്ക് റൂം, ഫീഡിംഗ്‌റൂം, സ്‌ക്രീന്‍ സൗകര്യങ്ങള്‍, 60 കാറുകള്‍ക്കും, 40 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയും ഒരുക്കും. നിലവില്‍ 60 വര്‍ഷത്തോളം പഴക്കമുള്ള മുന്‍സിഫ് കോടതി സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുക. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.