പണിമുടക്കില്‍ ജനം വലഞ്ഞു

Monday 2 April 2018 8:54 pm IST

 

കണ്ണൂര്‍: ബിഎംഎസ് ഒഴികെയുളള തൊഴിലാളി സംഘടനകള്‍ ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് കാരണം ജില്ലയിലും ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലെ ആശുപത്രികളിലേക്കെത്തേണ്ട രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ പണിമുടക്ക് കാരണം ഏറെ ദുരിതത്തിലായി. ദൂരസ്ഥലങ്ങളില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയവര്‍ കുടിവെള്ളം പോലും കിട്ടാതെ ചെറിയ കുട്ടികളെയും കൊണ്ട് ഏറെ ബുദ്ധിമുട്ടി. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ആവശ്യ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തത് ജനജീവിതം തന്നെ ദുസ്സഹമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെത്തിയ രോഗികള്‍ നഴ്‌സുമാരുടെയും മറ്റും അഭാവം കാരണം ദുരിതത്തിലായി. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.