കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു

Tuesday 3 April 2018 2:00 am IST

 

മുഹമ്മ: ഞായറാഴ്ച വൈകിട്ടത്തെ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു. മുഹമ്മ - മണ്ണഞ്ചേരി പ്രദേശങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടി വൈദ്യുതി ബന്ധം തകരാറിലായി.

  കായല്‍ തീരങ്ങളില്‍ ചീന വലകള്‍ തകര്‍ന്നു. വള്ളങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. മുഹമ്മ പ്രണവം ജങ്ഷന് സമീപം, എസ്എന്‍വി, കൊച്ചനാകുളങ്ങര, തറയ്ക്കല്‍, മണ്ണഞ്ചേരി, അമ്പനാകുളങ്ങര വലിയവാട്, ഫാക്ടറി ജങ്ഷന്‍, പൊന്നാട്, മാതാജി, പള്ളിക്കുന്ന് എന്നിവിടങ്ങളിലാണ് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. 

  ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. രാത്രി 10 ഓടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. മുഹമ്മ ആറാം വാര്‍ഡ് മാര്‍ത്താണ്ഡംകരി ഹരിലാലിന്റെ ചീന വല തകര്‍ന്നു. നങ്കൂരമിട്ടിരുന്ന പുര വഞ്ചികള്‍ പാതിരാമണലിലും കായിപ്പുറത്തുമായി അടുത്തതിനാല്‍ അപകടമൊഴിവായി. 

  മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് കലവൂര്‍ തകിടിവേലില്‍ മോഹനന്‍, ആര്യാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഉള്ളാടത്തറയില്‍ ചന്ദ്രന്‍ വൈദ്യര്‍ എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.