അമ്പലപ്പുഴ: വാര്‍ദ്ധക്യകാല പെന്ഷന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൃഷ്ണന്‍കുട്ടി (72) പത്തുവര്‍ഷമായി കാത്തിരിക്കുന്നു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് പതിമൂന്നാംവാര്‍ഡില്‍ പടിഞ്ഞാച്ചേരില് വീട്ടില്‍ കൃഷ്ണന്‍കുട്ടി പത്തുവര്‍ഷമായി പെന്‍ഷനുവേണ്ടി പഞ്ചായത്താഫീസ് കയറിയിറങ്ങുകയാണ്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് കൃഷ്ണന്‍കുട്ടി താമസം. നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റിനെ നേരില്‍ കണ്ട് പരാതി നല്‍കിയിട്ടും പെന്ഷന് അനുവദിക്കാനുള്ള നടപടി സ്വീകരിച്ചില്ല.
വികലാംഗരായ സഹോദരങ്ങള്‍ക്കൊപ്പം താമസിക്കുന്ന കൃഷ്ണന്‍കുട്ടി അമ്പലപ്പുഴ കച്ചേരിമുക്കില്‍ വഴിയോര പച്ചക്കറിക്കടകളില്‍ ജോലിക്കുനിന്നാണ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. പ്രായമായതോടെ ഇതും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: