ശ്യാംലാലിന് തണലേകാന്‍ തണല്‍ ടീം

Tuesday 3 April 2018 2:00 am IST

 

അമ്പലപ്പുഴ: ശ്യാംലാലിന് തണലേകാന്‍ തണല്‍ ടീം ജയ്പ്പൂരിലേക്ക്, ആറ് മാസം മുമ്പ് തോട്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ശ്യാംലിന്റെ തന്റെ വലത്തെ കൈയും, കാലും നഷ്ടമായി. വീട്ടിലെ നെടുംതൂണായിരുന്നു ശ്യാംലാല്‍. 

  ശ്യാംലാലിന്റെയും കുടുംബത്തിന്റെയും  അവസ്ഥ മനസ്സിലാക്കിയ നീര്‍ക്കുന്നം സ്‌ക്കൂളിലെ ലഹരി വിരുദ്ധ സേവന സന്നദ്ധ സംഘടനയായ  തണലിലെ കൂട്ടുകാര്‍ ശ്യാംലാലിനെ സഹായിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുകയായിരുന്നു. കാലിനായി ജയ്പ്പൂരില്‍ ഉള്ള ബിഎംവിഎസ്എസ് രക്ഷാധികാരി ഡോ. മേത്തയെ സമീപിക്കുകയായിരുന്നു. 

  കുട്ടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ താല്‍പ്പര്യം മനസ്സിലാക്കിയ അദ്ദേഹം സഹായിക്കാനായി മുന്നോട്ട് വരുകയായിരുന്നു. ഏപ്രില്‍ ആദ്യവാരം തന്നെ കൃത്രിമ കാല്‍ വെച്ച് പിടിപ്പിക്കാനായി തണല്‍ ടീം ജയ്പ്പൂരിലേക്ക് തിരിച്ചു. കാല് വച്ചശേഷം കൃത്രിമകൈ കൂടി ശ്യാംലാലിന് നല്‍കുവാന്‍ ശ്രമിക്കുമെന്ന് തണല്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സുരേഷ് കുമാര്‍ അറിയിച്ചു. 

  ശ്യാംലാലിനെ യാത്രയാക്കാന്‍ തണല്‍ കൂട്ടുകാരും  എസ്എംസി അംഗങ്ങളായ സുബാഷ്. എസ്. സുദര്‍ശനന്‍, അനീഷ്, വിപിന്‍, ഷാനിമോള്‍, എന്നിവരും ധാരാളം നാട്ടുകാരും ഒത്തുകൂടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.