കിണറ്റില്‍ കരിഓയില്‍ ഒഴിച്ച് സിപിഎം അക്രമം

Tuesday 3 April 2018 2:00 am IST

 

ചെങ്ങന്നൂര്‍: കണ്ണൂര്‍ മോഡല്‍ അക്രമങ്ങള്‍ ചെങ്ങന്നൂരിലേക്ക് വ്യപിപ്പിക്കാനുള്ള സിപിഎം ശ്രമം  ചെറുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍. ചെറിയനാട് ലക്ഷ്മി സദനത്തില്‍ പങ്കജാക്ഷ കുറുപ്പിന്റെ വീടിനുനേരെയുണ്ടായ ആക്രമണം ഇതിനു തെളിവാണ്. വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു കൊടിതോരണങ്ങള്‍ കെട്ടുകയും കിണറ്റില്‍ കരിഓയില്‍ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു. ചെങ്ങന്നൂരിലെ പരാജയഭീതിയില്‍ ബിജെപി പ്രവത്തകര്‍ക്കു നേരെ അക്രമം  അഴിച്ചുവിടുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ആക്രമണമുണ്ടായ  പങ്കജാക്ഷ കുറുപ്പിന്റെ വീട് സന്ദശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.