ജില്ലയിലെ സബ്ട്രഷറികളില്‍ സുരക്ഷയ്ക്ക് ആവശ്യത്തിന് പോലീസുകാരില്ല

Tuesday 3 April 2018 2:00 am IST

 

അമ്പലപ്പുഴ: സബ്ട്രഷറികളില്‍ സുരക്ഷയ്ക്ക് ആവശ്യത്തിന് പോലീസുകാരില്ല. സബ്ട്രഷറികളുടെ സുരക്ഷ ആശങ്കയില്‍. സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാര്‍ രണ്ടും, നാല് സിവില്‍ പോലീസുകാരുമടക്കം ആറുപേരാണ് കാലങ്ങളായി സബ്ട്രഷറികളുടെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. 

  എആര്‍ ക്യാമ്പുകളില്‍ നിന്നാണ് ഇവരെ നിയമിച്ചിരുന്നത്. എന്നാല്‍ ജില്ലയിലെ പല സബ്ട്രഷറികളിലും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മാത്രമാണ് സുരക്ഷയ്ക്കായുള്ളത്.

  ഇതില്‍ ഒരാളെ മറ്റ് ജോലിയ്ക്കായി തിരികെ വിളിക്കുന്നതോടെ സുരക്ഷ ആശങ്കയിലായിരിക്കുകയാണ്. സബ്ട്രഷറികുളടെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിനും കോടതികളുടെ നിയന്ത്രണത്തിലുള്ള വിലപിടുപ്പുള്ള തൊണ്ടിമുതലുകളും ഇതോടെ സുരക്ഷയില്ലാതായിരിക്കുകയാണ്. 

    ജില്ലയില്‍ അമ്പലപ്പുഴ, എടത്വ, മുതുകുളം, ഹരിപ്പാട്, കായംകുളം, നൂറനാട്, മങ്കൊമ്പ്, ചേര്‍ത്തല, പൂച്ചാക്കല്‍, കുത്തിയതോട് എന്നീ സബ്ട്രഷറികളിലാണ് ഇപ്പോള്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തത്. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഭക്ഷണം കഴിക്കാനൊ മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോകാനോ പറ്റാത്ത അവസ്ഥയാണ്. ജില്ലാപോലീസ് ചീഫും ജില്ലാ കമാന്‍ഡന്റും അസിസ്റ്റന്റ് കമാന്‍ഡന്റുമറിയാതെയാണ് ഡ്യൂട്ടി ഡീറ്റെയിലിങ് ഓഫീസര്‍ സബ്ട്രഷറികളില്‍ നിന്ന് പോലീസുകാരെ പിന്‍വലിച്ചതെന്നും അറിയുന്നു. ജില്ലാപോലീസ് ചീഫ് ഇടപെട്ട് ഇതിന് അടിയന്തരപരിഹാരം കാണണമെന്ന ആവശ്യം ഉയരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.