ഡോക്ടറെ മര്‍ദ്ദിച്ച സിപിഐ നേതാക്കള്‍ അറസ്റ്റില്‍

Tuesday 3 April 2018 2:00 am IST

 

ചേര്‍ത്തല: ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിയില്‍ രണ്ട് സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റിയംഗവും അഭിഭാഷകനുമായ എം.എം. നിയാസ്, ലോക്കല്‍ കമ്മിറ്റി അംഗം എ. സജി എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. വാഹനങ്ങള്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മര്‍ദിച്ചെന്ന കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.സാബു സുഗതന്റെ പരാതിയിലായിരുന്നു അറസ്റ്റ്. കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ പ്രൊവിഡന്‍സ് കവലയിലായിരുന്നു സംഭവം. ഡോ.സാബു സുഗതന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ചെ ന്നാരോപിച്ചാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് മര്‍ദിച്ചതായാ ണ് പരാതി. എന്നാല്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തി രുന്ന കാറില്‍ ഡോക്ടറുടെ കാര്‍ ഇടിക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെയാണ് മര്‍ദിച്ചതെന്നും കാട്ടി നിയാസും സജിയും സിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.