ന്യൂദല്‍ഹി: എസ്സി-എസ്ടി നിയമത്തിനെതിരായ സുപ്രീംകോടതി വിധി ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പ്രസ്താവിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിനെതിരെ ദുഷ്പ്രചാരണം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ അപലപിച്ച സര്‍കാര്യവാഹ് ഇത്തരം പ്രചാരണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുമായി ആര്‍എസ്എസിന് യാതൊരുവിധ ബന്ധവുമില്ല. ജാതിയുടെ അടിസ്ഥാനത്തിലുള്ള ഭേദഭാവനകളെ എക്കാലത്തും എതിര്‍ത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. ജാതീയമായ അക്രമങ്ങളെ പ്രതിരോധിക്കുന്നതിനായി നിര്‍മ്മിച്ച നിയമങ്ങള്‍ അതേപടി നിലനിര്‍ത്തേണ്ടതാണ്. സുപ്രീംകോടതി നിലപാടിനെതിരെ പുനഃപരിശോധനാ ഹര്‍ജിയുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഉചിതമാണ്.
സമൂഹത്തില്‍ പരസ്പര സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനായി എല്ലാ വ്യക്തികളും പരിശ്രമിക്കണമെന്നും പരസ്പര സ്നേഹവും വിശ്വാസവും ഇല്ലാതാക്കുന്ന യാതൊന്നും ആരും ചെയ്യരുതെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: