പള്ളിനേര്‍ച്ചയ്ക്കിടെ ആന പാപ്പാനെ കുത്തിക്കൊന്നു

Tuesday 3 April 2018 8:41 am IST
"undefined"

പാലക്കാട്: മേലാര്‍ക്കോട് പള്ളിനേര്‍ച്ചയ്ക്കിടെ ആന പാപ്പാനെ കുത്തിക്കൊന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ദാരുണമായ സംഭവം.തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.

ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞോടിയത്. ആനയിടഞ്ഞതും നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന്‍ കണ്ണനെ ആന കുത്തി വീഴ്ത്തുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ആനയ്ക്ക് മദപ്പാടുള്ളതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. ആലത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.