ഉത്തരാഖണ്ഡില്‍ വ്യോമസേന ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്

Tuesday 3 April 2018 10:23 am IST
ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്. ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിനിടെയാണ് തീപിടിച്ച് പൈലറ്റുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റത്
"undefined"

കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ച് നാല് പേര്‍ക്ക് പരുക്ക്. ഹെലികോപ്റ്റര്‍ ലാന്‍ഡിംഗിനിടെയാണ് തീപിടിച്ച് പൈലറ്റുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റത്. എംഐ 17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപമുള്ള ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുമ്പ് ഗര്‍ഡറില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.