യുവാവ് ബസില്‍ കുഴഞ്ഞു വീണു മരിച്ച സംഭവം: ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തു

Tuesday 3 April 2018 12:02 pm IST
യുവാവ് ബസില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജീവനക്കാരുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.കണ്ടക്ടര്‍ക്കെതിരെ 304 എ വകുപ്പു പ്രകാരമായിരിക്കും കേസെടുക്കുക
"undefined"

കൊച്ചി:  യുവാവ് ബസില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജീവനക്കാരുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.കണ്ടക്ടര്‍ക്കെതിരെ 304 എ വകുപ്പു പ്രകാരമായിരിക്കും കേസെടുക്കുക.

എറണാകുളം ആലുവ റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ലക്ഷ്മണന്‍ കുഴഞ്ഞ് വീണത്. എറണാകുളം സൗത്തില്‍ നിന്ന് പാലാരിവട്ടത്തേക്ക് ബസ്സില്‍ കയറിയ ലക്ഷ്മണന് എം ജി റോഡിലെത്തിയപ്പോഴേയ്ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.വൈകാതെ ബോധരഹിതനാവുകയും ചെയ്തു.ഇതെ തുടര്‍ന്ന് സഹയാത്രികര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് വണ്ടി നിര്‍ത്താന്‍ ജീവനക്കാര്‍ തയ്യാറായില്ല.

പിന്നീട് ലക്ഷ്മണനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ ലക്ഷ്മണന്റെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എളമക്കര പോലീസ് ജീവനക്കാരുടെയും സഹയാത്രികരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.