നഴ്‌സുമാരുടെ വേതനം: സര്‍ക്കാരിന് വിജ്ഞാപനമിറക്കാം

Tuesday 3 April 2018 3:04 pm IST
നഴ്‌സുമാരുടെ മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാരിനു വിജ്ഞാപനമിറാക്കാമെന്നു ഹൈക്കോടതി. മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് ഹൈക്കോടതി വിധി. ആശുപത്രി മാനേജ്‌മെന്റുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിനു ചര്‍ച്ച നടത്താം

കൊച്ചി:  നഴ്‌സുമാരുടെ മിനിമം വേതനം വര്‍ധിപ്പിച്ച് സര്‍ക്കാരിനു വിജ്ഞാപനമിറാക്കാമെന്നു ഹൈക്കോടതി. മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് ഹൈക്കോടതി വിധി.  ആശുപത്രി മാനേജ്‌മെന്റുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിനു ചര്‍ച്ച നടത്താം. അന്തിമവിജ്ഞാപനം ഇറങ്ങിയതിനുശേഷം ആവശ്യമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന നിര്‍ണയവുമായി ബന്ധപ്പെട്ടു സര്‍ക്കാരും ആശുപത്രി മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും അതു പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതനം നല്‍കുന്നതു സ്വകാര്യ ചികില്‍സാ മേഖലയെ തകര്‍ക്കുന്നതാണെന്നും ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ നിലപാടെടുത്തപ്പോള്‍, സര്‍ക്കാര്‍ തീരുമാനം അതേപടി നടപ്പാക്കണമെന്നു നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെടുകയായിരുന്നു.

ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു കോടതി നിലപാടനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍ അന്നു വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.