ആലപ്പുഴ: ഡീസലിന് ദിനംപ്രതി വിലകൂടിവരുന്ന ജനദ്രോഹ പ്രതിഭാസം സംസ്ഥാനത്തെ സ്വകാര്യബസ് മേഖലയുടെ താളം തെറ്റിക്കുന്നതായി കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ജില്ലാകമ്മറ്റി കുറ്റപ്പെടുത്തി.
ട്രാഫിക്ക് പോലീസിന്റെ നിയമവിരുദ്ധമായ നടപടികളും അതിന്റെ പേരില്‍ ചുമത്തുന്ന കനത്തപിഴയും അസഭ്യവര്‍ഷവും ആലപ്പുഴയില്‍ സ്വകാര്യബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്.
ഡീസല്‍ ലിറ്ററിന് ഇരുപതു രൂപ കുറച്ച് സിവില്‍ സപ്ലൈസ് പമ്പുവഴി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെബിടിഎ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: