മാക്കേക്കടവ് നേരേകടവ് പാലം രണ്ടാംഘട്ട നിര്‍മ്മാണം

Wednesday 4 April 2018 1:23 am IST


പള്ളിപ്പുറം: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് നേരേകടവ് പാലത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണം ആരംഭിക്കുന്നു. വേമ്പനാട്ടു കായല്‍ ദേശിയ ജലപാതയായതിനാല്‍ പാലത്തിന്റെ മദ്ധ്യഭാഗത്ത് നാവിഗേഷന്‍ ബീം ആണ് നിര്‍മ്മിക്കുക.
 വേലിയേറ്റ സമയത്ത് പോലും ജലനിരപ്പില്‍ നിന്ന് പത്ത് മീറ്റര്‍ ഉയരത്തില്‍ വരുന്ന തരത്തിലാണ് നിര്‍മ്മാണം. ബീമിന് മൂന്ന് മീറ്റര്‍ ഉയരവും ഒന്നര മീറ്റര്‍ വീതിയും നാല്‍പ്പത്തിയഞ്ച് മീറ്റര്‍ നീളവും ഉണ്ട്. രണ്ട് സ്പാനുകളിലായി എട്ട് ബീമുകള്‍ നിര്‍മ്മിക്കും.
 രണ്ട് എന്‍ട്രസ്റ്റുകള്‍ ബീം നിര്‍മ്മാണത്തിനായി തയ്യാറാക്കും. ആദ്യത്തെ ബീം നിര്‍മ്മാണം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. ബാക്കിയുള്ള പത്തൊമ്പത് സ്പാനുകള്‍ക്കുള്ള എണ്‍പത്തിയാറ് ബീം കരയിലാണ് നിര്‍മ്മിക്കുന്നത്.
 പ്രീകാസ്റ്റിങ് ആന്റ് ലോഞ്ചിങ് രീതിയില്‍ മാക്കേകടവില്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ ആവശ്യമായ സ്ഥലം തയ്യാറാക്കി ഗര്‍ഡറുകള്‍ സ്ഥാപിക്കും. അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.