അടിയന്തരാവസ്ഥാ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണം

Wednesday 4 April 2018 2:00 am IST

 

ആലപ്പുഴ: 1975ലെ അടിയന്തരാവസ്ഥാ കരിനിയമങ്ങള്‍ക്കെതിരെ നടത്തിയ സമരം രണ്ടാം ദേശീയ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അടുത്ത് ആഗസ്റ്റ് 15ന് ആലുവയില്‍ നടക്കുന്ന സമരസേനാനികളുടെ കുടുംബസംഗമം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കുടുംബസംഗമത്തിന്റെ ജില്ലാതലസ്വാഗതസംഘ യോഗം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി. ജാനകിറാം അദ്ധ്യക്ഷനായി. പി. സഹദേവന്‍, എസ്. മുരളീധരന്‍, കെ. ദാസപ്പന്‍,വിശ്വംഭരന്‍, ഡി. ഭുവനേശ്വരന്‍, സദാശിവന്‍ നായര്‍, വൈ. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.