ചേര്‍ത്തല: ലഹരിയുടെ ഉന്മാദത്തില് 15 വയസുകാരന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി. പരുക്കേറ്റ ഇയാളെ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തില്‍ ഇരുമ്പുപാലത്തിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വയലാര്‍ സ്വദേശിയാണ് കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് താഴെക്ക് ചാടിയത്. പരുക്കേറ്റ് തറയില്‍ കിടന്നയാളെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
അപ്ഹോള്‍സ്റ്ററി ജോലിക്ക് ഉപയോഗിക്കുന്ന ശക്തിയേറിയ പശ മണത്തതിനെ തുടര്‍ന്ന് ഉണ്ടായ ലഹരിയിലാണ്ടാണ് ചാടിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത്തരം ലഹരി ഉപയോഗം വ്യാപകമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: