വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നു

Wednesday 4 April 2018 2:00 am IST

 

തോട്ടപ്പള്ളി: വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമം. ഐഎന്‍ടിയുസിക്കാരനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ ഐഎന്‍ടിയുസിയുടെ കീഴില്‍  ലോഡിങ് ജോലി ചെയ്യുന്ന ഒറ്റപ്പന പുത്തന്‍ചിറയില്‍ വീട്ടില്‍ അജീഷി(37)നെതിരെയാണ്  പരാതി നല്‍കിയത്. ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ച് നിരന്ത്രം പോസ്റ്റിട്ടതോടെ പഠിക്കാന്‍പോലും പോകാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ആറുമാസം മുമ്പ് അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ സ്‌റഅറേഷനില്‍ വിളിച്ച് ശാസിച്ച് വിടുകയായിരുന്നു. വീണ്ടും ശല്യം സഹിക്കാന്‍ കഴിയാതായതോടെ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും ചേര്‍ന്ന് അമ്പലപ്പുഴ സിഐയ്ക്ക് പരാതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.