പ്രചാരണം സജീവമാക്കി ശ്രീധരന്‍പിള്ള

Wednesday 4 April 2018 2:00 am IST

 

ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ : പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രചാരണത്തിന്റെ തുടക്കം മലങ്കര  ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍  തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തായിരുന്നു രാവിലെ  ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ കാതോലിക്കാ ബാവയെയും  ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയേയും ചന്ദനമാല അണിയിച്ചു അനുഗ്രഹം തേടി. 

  ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന കോ കണ്‍വീനറും കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാനുമായ രാജന്‍ കണ്ണാട്ട്, യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ ശ്രീരാജ് ശ്രീവിലാസം,  കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ശരത്ചന്ദ്രന്‍  എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 

 തുടര്‍ന്ന് പള്ളിയില്‍ നടന്ന ചടങ്ങുകളില്‍ അദ്ദേഹം സംബന്ധിച്ചു. ഉച്ചക്ക് ശേഷം ചെന്നിത്തല,ബുധനൂര്‍,തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ കാണുകയും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.