ചെങ്ങന്നൂര്‍: മദ്യനിരോധനം നടപ്പിലാക്കാന്‍ മുന്‍കൈ യെടുക്കുമെന്നുള്ള നയം സ്വീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ സഹായിക്കുവാന്‍ കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കൂടുതല്‍ കള്ളുഷാപ്പുകളും കൂടുതല്‍ ബാറുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനുള്ള സഹചര്യം ഒഴിവാക്കണമെന്നും നിലവിലുള്ള മദ്യഷാപ്പുകളുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരണമെന്നും കേരളപ്രദേശ് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രദേശ് മദ്യവിരുദ്ധ സമിതി സമരപരിപാടികള്‍ക്ക് 21ന് ആലപ്പുഴയില്‍ ചേരുന്ന സമ്മേളനത്തില്‍ രൂപംനല്‍കുമെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബേബി പാറക്കാടന്‍ പറഞ്ഞു. എം.എ. ജോണ്‍ മാടമന അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: