ചെങ്ങന്നൂര്‍: ന്യൂനപക്ഷ സമുദായത്തില്‍ ഭയാശങ്ക ഉണ്ടാക്കി അജണ്ട നടപ്പാക്കാനുള്ള ശ്രമത്തില്‍ സിപിഎം പരാജയപ്പെട്ടെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. കരിമുളയ്ക്കല്‍ പള്ളി അക്രമിച്ച സംഭവം ബിജെപി പ്രവര്‍ത്തകരുടെമേല്‍ കെട്ടിവച്ച് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് സിപിഎം ശ്രമിച്ചത്. കലാപം വാരിവിതറി വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുന്നു. കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയാണ്. ആത്മാവ് നഷ്ടപ്പെടുത്തിയുള്ള ഇത്തരം പ്രചരണം നടത്തുന്ന സിപിഎമ്മും അതിനെ പിന്താങ്ങുന്ന കോണ്‍ഗ്രസ്സും ഇതില്‍നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: