അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തില്‍ അമ്പതോളം സിപിഎം, കോണ്‍ഗ്രസ് പാര്ട്ടിക്കാര് ബിജെപിയിലേക്ക്. എട്ടിന് നടക്കുന്ന സ്വീകരണ പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. പുറക്കാട് പഞ്ചായത്തില്‍ കരൂര്‍, പായല്‍കുളങ്ങര, പഴയങ്ങാടി ഭാഗങ്ങളില്‍നിന്നുമാണ് വിവിധ പാര്‍ട്ടികളില്‍ നിന്നായി അമ്പതിലധികം പേര് ബിജെപിയില്‍ എത്തുന്നത്. മുപ്പതോളം പേര് നോട്ടീസ് അടിച്ച് ഇരുപാര്ട്ടിയോടും വിട പറഞ്ഞുകഴിഞ്ഞു. എട്ടിന് വൈകിട്ട് 5.30ന് കരൂര്‍ ജങ്ഷനിലാണ് സ്വീകരണ പരിപാടി. സമീപദിവസങ്ങളില്‍ പഞ്ചായത്തിലെ കിഴക്കന്‍ വാര്‍ഡുകളില്‍ നിന്നും നിരവധി പേര് സിപിഎം വിട്ട് ബിജെപിയില്‍ എത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: