വിന്നി മണ്ടേലയ്ക്ക് ആദരാഞ്ജലി

Tuesday 3 April 2018 6:24 pm IST
വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോയ കാലഘട്ടത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു വിന്നി മണ്ടേല.
"undefined"

ജോഹന്നാസ്ബര്‍ഗ്: പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവെന്ന് അറിയപ്പെട്ട വിന്നി മണ്ടേല (81)യ്ക്ക് ലോകത്തിന്റെ ആദരാഞ്ജലി. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോയ കാലഘട്ടത്തിലും സജീവ സാന്നിദ്ധ്യമായിരുന്നു വിന്നി മണ്ടേല. ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് വിമന്‍ ലീഗിന്റെ നേതാവുമായിരുന്നു വിന്നി മണ്ടേല.

1936ല്‍ ഈസ്റ്റേണ്‍ കേപ്പില്‍ ജനിച്ച വിന്നി സാമൂഹിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകവെ 22-ാം വയസിലാണ് നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958 ജൂണില്‍ ഇരുവരും വിവാഹിതരായി. അധികം വൈകാതെ തന്നെ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോകുകയും പിന്നീടു പിടിയിലാവുയും ചെയ്തു. അദ്ദേഹം ജയിലില്‍ കഴിഞ്ഞ 27 വര്‍ഷം രണ്ടു മക്കളെ വളര്‍ത്തുന്നതിനൊപ്പം വര്‍ണവിവേചനത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയതും വിന്നിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.