അടിതെറ്റിക്കുന്ന പാദരക്ഷകള്‍

Wednesday 4 April 2018 2:32 am IST
സ്ഥിരമായി ഹൈഹീല്‍ഡ് പാദരക്ഷകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സന്ധിവാതം മുതല്‍ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വരെ വിധേയരാവേണ്ടി വരുമെന്നാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ വ്യക്തമാക്കുന്നത്.
"undefined"

ഫാഷന്‍ ഷോകളില്‍ റാമ്പിലൂടെ ഹൈഹീല്‍ഡ് പാദരക്ഷകള്‍ അണിഞ്ഞ് ആത്മവിശ്വാസത്തോടെ നടന്നുവരുന്ന മോഡലുകളെ നമ്മള്‍ കണ്ണിമ ചിമ്മാതെ നോക്കാറില്ലെ?. എത്ര അനായാസമായാണ് അവര്‍ ഉയര്‍ന്ന ഹീലുള്ള പാദരക്ഷകള്‍ ധരിച്ച് നടക്കുന്നതെന്ന് അത്ഭുതപ്പെടാറില്ലെ. അതുപോലെ റാമ്പിലൂടെ അല്ലെങ്കിലും മടമ്പ് ഉയര്‍ന്ന ചെരുപ്പിട്ട് നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ഇന്ന് ഫാഷന്‍ ലോകത്തെ ട്രെന്‍ഡുമാണ്. എന്നാല്‍ നിത്യവും ഇത്തരം ചെരുപ്പ് ഇട്ടാല്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. 

സ്ഥിരമായി ഹൈഹീല്‍ഡ് പാദരക്ഷകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സന്ധിവാതം മുതല്‍ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വരെ വിധേയരാവേണ്ടി വരുമെന്നാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

ഹൈഹീലിന്റെ ഉപയോഗം സ്ത്രീകളുടെ കാല്‍മുട്ടില്‍ കൂടുതല്‍ മര്‍ദ്ദം ഏല്‍പ്പിക്കുകയും ഇത് മനുഷ്യ ശരീരത്തിലെ സാധാരണ സന്തുലിതാവസ്ഥയെ പ്രതികൂലമായും ബാധിക്കും. ഇത് കാല്‍മുട്ടിലെ അസ്ഥികള്‍ യോജിക്കുന്നിടത്ത് തകരാറുകള്‍ ഏല്‍പ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് മുട്ടുതേയ്മാനത്തിനും കാരണമാകും. 

 ഹൈ ഹീല്‍ ഉപയോഗിക്കുന്നവരില്‍ നടുവേദനയും ശരീര വേദനയും ഉണ്ടാകുന്നതിനുള്ള സാധ്യതകളും കൂടുതലാണ്. ഹൈ ഹീല്‍ ഉപയോഗിക്കുമ്പോള്‍ ശരീരം മുമ്പോട്ട് തള്ളിനില്‍ക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഭൂമിയുമായുള്ള ശരീരത്തിന്റെ ഗുരുത്വാകര്‍ഷണം നിയന്ത്രിക്കുന്നതിന് ശരീരത്തിലെ പേശികള്‍ക്ക് കൂടുതലായി ജോലി ചെയ്യേണ്ടിവരുന്നു. ഇതാണ് പിന്നീട് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഉയര്‍ന്ന മടമ്പിനനുസരിച്ച് സ്വയം പരുവപ്പെടുന്നതിനാല്‍ കണങ്കാലിലെ പേശികള്‍ ചുരുങ്ങിയും മുറുകിയുമിരിക്കും. ഇതും കാല്‍ വേദനയ്ക്ക് കാരണമാക്കുന്നു. കൂടാതെ ഹൈഹീല്‍ഡ് ചെരുപ്പ് ഉപയോഗിക്കുമ്പോള്‍ കണങ്കാല്‍ ഞരമ്പ് മുറുകി നില്‍ക്കുന്നു. ഇത് കാല്‍ വേദനയ്ക്ക് കാരണമാക്കുന്നു. നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട് വീഴാനുള്ള സാധ്യതയും കൂടുതലാണ്.  ഇത്തരത്തില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ സ്ഥിരമായി ഹൈ ഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.