ആസൂത്രിത കലാപങ്ങള്‍ക്ക് പിന്നില്‍

Wednesday 4 April 2018 2:59 am IST
കര്‍ഷകരെ ഇളക്കി മുംബൈയില്‍ കലാപം ഉണ്ടാക്കാന്‍ അടുത്തിടെ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. പദ്മാവത് എന്ന സിനിമയുടെ പേരിലും കര്‍ണിസേന എന്നവിഭാഗം രാജസ്ഥാനില്‍ അക്രമം അഴിച്ചുവിട്ടു. കര്‍ണ്ണി സേനയ്ക്കുവേണ്ടി അക്രമങ്ങള്‍ നടത്തിയ അതേ വ്യക്തി ഇപ്പോഴത്തെ ദളിത് സംഘടനകളുടെ അക്രമ സമരത്തിലും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ അസ്ഥിരതയ്ക്കുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണിവയെല്ലാം. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും, ഏതുവിധേനയും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ദളിത് സംഘടനകളുടെ ഭാരത് ബന്ദിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുറപ്പാണ്.
"undefined"

പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരായ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുന്ന അക്രമകാരിയുടെ ഫോട്ടോ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പോള്‍ വളരെ ആസൂത്രിതമായി കലാപം അഴിച്ചുവിടുകയായിരുന്നു എന്നര്‍ത്ഥം.

തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി തെരുവിലിറങ്ങി കലാപം നടത്താന്‍ തരത്തിലുള്ള വിധിയൊന്നുമല്ല സുപ്രീം കോടതിയുടേത്. മാത്രമല്ല, ആ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അവസരവും ഉണ്ടായിരുന്നു. അതൊന്നും ചെയ്യാതെ ആയുധങ്ങളുമായി തെരുവിലിറങ്ങി കലാപം നടത്തിയെങ്കില്‍ അവരുടെ ഉദ്ദേശ്യം വേറെന്തോ ആയിരുന്നു എന്ന് മനസ്സിലാക്കാം. പതിവുപോലെ കലാപകാരികള്‍ക്ക് കോണ്‍ഗ്രസ്സും മറ്റ് പ്രാദേശിക പാര്‍ട്ടികളും പിന്തുണ കൊടുത്തു. ഈ കലാപം ആരാണ് സ്‌പോണ്‍സര്‍ ചെയ്തത്? രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുപോലുള്ള കലാപശ്രമങ്ങള്‍ നിരന്തരം ഉണ്ടാകുകയാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ കുറച്ചുനാള്‍ മുമ്പ് ഇതുപോലെ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ട് അത് ഇല്ലാതാക്കി.

കര്‍ഷകരെ ഇളക്കി മുംബൈയില്‍ കലാപം ഉണ്ടാക്കാന്‍ അടുത്തിടെ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. പദ്മാവത് എന്ന സിനിമയുടെ പേരിലും കര്‍ണിസേന എന്നവിഭാഗം രാജസ്ഥാനില്‍ അക്രമം അഴിച്ചുവിട്ടു. കര്‍ണ്ണി സേനയ്ക്കുവേണ്ടി അക്രമങ്ങള്‍ നടത്തിയ അതേ വ്യക്തി ഇപ്പോഴത്തെ ദളിത് സംഘടനകളുടെ അക്രമ സമരത്തിലും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ അസ്ഥിരതയ്ക്കുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണിവയെല്ലാം. 

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും, ഏതുവിധേനയും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ദളിത് സംഘടനകളുടെ ഭാരത് ബന്ദിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുറപ്പാണ്. ഇപ്പോഴത്തെ ദളിത് സമരത്തിന്റെ പേരില്‍ കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമാണ്. ഇതിനു പിന്നിലുള്ള രാഷ്ട്രീയം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും ഇത്തരം ശക്തികളെ താലോലിക്കുന്നു. കോണ്‍ഗ്രസ്സ് നേരിട്ട് ഇവരെ സഹായിക്കുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.അധികാരത്തില്‍ തിരിച്ചെത്താന്‍ ഏത് വളഞ്ഞവഴിയും സ്വീകരിക്കുന്ന കോണ്‍ഗ്രസ് അങ്ങനെ ചെയ്താലും അത്ഭുതമില്ല. 

കലാപമുണ്ടാക്കാന്‍ ചില ശക്തികള്‍ തക്കംപാര്‍ത്തിരിക്കുകയാണ്. അവഗണിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ പോലും എരിതീയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കുകയാണ്. ലോകത്തെ ഏതൊരു സമൂഹത്തിലുമെന്നപോലെ ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് മതത്തിന്റെയും ജാതിയുടെയും നിറം നല്‍കി ജനമനസ്സുകളില്‍ വിദേ്വഷത്തിന്റെ വിത്തുകള്‍ പാകുകയാണ്.

ഇത്തരം രാജ്യദ്രോഹശക്തികളെ കണ്ടെത്തി അവരെ വേരോടെ പിഴുതെറിയാന്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെടുന്നുണ്ടോ എന്ന ഗൗരവതരമായ ചോദ്യം ഉയരുകയാണ്. ഈ ശക്തികളെ ഫലപ്രദമായി നേരിട്ടില്ലെങ്കില്‍ അവര്‍ ഇന്ത്യയെ കലാപഭൂമിയാക്കി മാറ്റും എന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.